നാസിക്കിൽ വെള്ളപ്പൊക്കം; ഗോദാവരി നദിക്കരയിലെ ക്ഷേത്രങ്ങൾ വെള്ളത്തിൽ മുങ്ങി
5 August 2024
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ നാസിക്കിൽ വെള്ളപ്പൊക്കം കൂടുതൽ രൂക്ഷമാകുന്നു . ഗോദാവരി നദി കരകവിഞ്ഞ് ഒഴുകുകയും നദിക്കരയിലെ ക്ഷേത്രങ്ങൾ വെള്ളത്തിൽ മുങ്ങുകയും ചെയ്തു.
സമീപത്തെ ഗംഗാപൂർ ഡാം തുറന്ന് വിട്ടതാണ് പെട്ടെന്നുള്ള ഈ വെള്ളപ്പൊക്കത്തിന് കാരണം. പ്രദേശത്തെ രക്ഷാ ദൗത്യത്തിന് സൈന്യം രംഗത്തെത്തി. ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് ജില്ലാ ഭരണകൂടം. ആവശ്യമെങ്കിൽ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുമെന്നും ജില്ലാ ഭരണകൂടം കൂട്ടിച്ചേർത്തു.