ക്ഷേത്രങ്ങളുടെ ഭരണം നടത്തേണ്ടത് വിശ്വാസികള്‍; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബാധകമാണ്; എംവി ഗോവിന്ദന്‍

single-img
26 February 2023

ക്ഷേത്രങ്ങളുടെ ഭരണം നടത്തേണ്ടത് വിശ്വാസികള്‍ തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.

കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി നേതൃത്വം അല്ല ക്ഷേത്ര ഭരണം കൈകാര്യം ചെയ്യേണ്ടതെന്ന് പറഞ്ഞ സിപിഎം പിബി അംഗം, ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബാധകമാണെന്നും പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സികളെ കാവിവല്‍ക്കരിക്കാന്‍ നീക്കം നടത്തുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പേരാമ്ബ്രയില്‍ സ്കൂള്‍ ബസ് സിപിഎം ജാഥയ്ക്ക് ഉപയോഗിച്ച്‌ സംഭവം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി കണ്‍വീനര്‍ കൂടിയായ ഇ പി ജയരാജന് ഏത് സമയത്ത് വേണമെങ്കിലും താന്‍ നയിക്കുന്ന പാര്‍ട്ടി ജാഥയില്‍ പങ്കെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പാലക്കാട്ടെ നേതാവ് പികെ ശശിയുടെ അനധികൃത സ്വത്ത് സമ്ബാദനമടക്കമുള്ള വിഷയങ്ങളിലെ പാര്‍ട്ടി അന്വേഷണവുമായി ബന്ധപ്പെട്ട് പേരെടുത്ത് പറയാതെ എംവി ഗോവിന്ദന്‍ നിലപാട് അറിയിച്ചു. തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കകത്ത് കളകള്‍ ഉണ്ടെങ്കില്‍ പറിച്ച്‌ കളയും. എന്നാല്‍ ഇത് ശശിയെക്കുറിച്ചാണോ എന്ന ചോദ്യത്തില്‍ നിന്ന് ഗോവിന്ദന്‍ ഒഴിഞ്ഞു മാറി. ലൈഫ് മിഷനില്‍ ഒരു ഫ്ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ മാത്രമാണ് അപാകത ഉണ്ടായത്. തെറ്റ് ചെയ്തവര്‍ മാത്രം അതിന് മറുപടി പറഞ്ഞാല്‍ മതി. ഇക്കാര്യം പാര്‍ട്ടി പരിശോധിക്കേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.