പാകിസ്ഥാനില്‍ വീണ്ടും തീവ്രവാദി ആക്രമണം; ആക്രമണം നടത്തിയത് സമാന്തര സർക്കാരുണ്ടാക്കിയ തെഹരിഖ്-ഇ-താലിബാന്‍
പാകിസ്ഥാനില്‍ വീണ്ടും തീവ്രവാദി ആക്രമണം. ആക്രമണം നടത്തിയത് പാക്കിസ്ഥാനിൽ സമാന്തര സർക്കാരുണ്ടാക്കിയ തെഹരിഖ്-ഇ-താലിബാന്‍ എന്ന തീവ്രവാദി സംഘടനായാണ് എന്ന് പോലീസിനെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലെ പൊലീസ് ആസ്ഥാനത്തെ ചെക്പോസ്റ്റ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
കഴിഞ്ഞയാഴ്ച പാകിസ്ഥാനിലെ പെഷവാറിലെ പള്ളിയിൽ ടി ടി പി നടത്തിയ ചാവേർ ആക്രമണത്തിൽ നൂറിലധികം പേരാണ് മരിച്ചിത്. ഇരുനൂറിലധികം പേർക്കാണ് പരിക്കേറ്റത്. പൊലീസ് ആസ്ഥാനത്തിനടുത്തെ പള്ളിയിൽ നമസ്കാര സമയത്ത് പൊലീസ് വേഷത്തിൽ എത്തിയ ചാവേറാണ് പൊട്ടിത്തെറിച്ചത്. അതിസുരക്ഷാ മേഖലയിലെ പള്ളിയിൽ ഏർപ്പെടുത്തിയിരുന്ന ത്രിതല സുരക്ഷാ വലയം മറികടന്നാണ് ചാവേർ എത്തിയത്.
അഫ്ഗാൻ താലിബാന് സമാനമായ പ്രത്യയശാസ്ത്രമാണ് തെഹരിഖ്-ഇ-താലിബാന്‍ പിന്തുടരുന്നത്. പാകിസ്ഥാൻ സായുധ സേനയ്ക്കും ഭരണകൂടത്തിനുമെതിരെ ഭീകരാക്രമണം നടത്തി പാകിസ്ഥാൻ സർക്കാരിനെ അട്ടിമറിക്കുക എന്നതാണ് ടി ടി പി യുടെ ഏറ്റവും പ്രധാന ലക്ഷ്യം. പാകിസ്ഥാനിലെ മിക്ക താലിബാൻ ഗ്രൂപ്പുകളും ടിടിപിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.