ജമ്മു കശ്മീരില്‍ ഭീകരാക്രമണം; 2 പേർ കൊല്ലപ്പെട്ടു

18 October 2022

ദില്ലി : ജമ്മു കശ്മീരില്‍ ഭീകരാക്രമണം. രണ്ട് കുടിയേറ്റ തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ഹര്‍മേനിലാണ് ഭീകരാക്രമണം ഉണ്ടായത്.
യുപി സ്വദേശികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗ്രനേഡ് ആക്രമണം നടത്തിയ ലഷ്കര്‍ ഇ തൊയ്ബ ഭീകരന്‍ ഇമ്രാന്‍ ബഷീര്‍ ഗനി അറസ്റ്റിലായതായി ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.
ഷോപ്പിയാനില്‍ ശനിയാഴ്ച ഒരു കശ്മീരി പണ്ഡിറ്റിനെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണം നടക്കുന്നത്