ജമ്മുകശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരരുടെ വെടിവെപ്പ്
28 October 2024
ജമ്മുകശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരർ വെടിവെപ്പ് നടത്തി. 15 റൗണ്ട് വെടിയുതിർത്തതായി സൈന്യം അറിയിച്ചു. വെടിവെപ്പ് നടത്തിയ ശേഷം ഭീകരർ വനമേഖലയിലേക്ക് കടന്നതായാണ് സൂചന. ഭീകരർക്കായുള്ള തിരച്ചിൽ സേന ശക്തമാക്കിയിട്ടുണ്ട്.
അതിനിടെ, കഴിഞ്ഞ ദിവസം മൂന്നു സംസ്ഥാനങ്ങളിലെ ഇരുപത്തിമൂന്നോളം ഹോട്ടലുകള്‍ക്കും ബോംബ് ഭീഷണിയുണ്ടായിരുന്നു. കൊല്‍ക്കത്ത, തിരുപ്പതി, രാജ്‌കോട്ട് എന്നിവടങ്ങളിലുള്ള ഹോട്ടലുകള്‍ക്കാണ് ഇത്തവണ ഭീഷണി നേരിട്ടിരിക്കുന്നത്. ഇമെയിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്.
കൊല്‍ക്കത്തയിലെയും രാജ്‌കോട്ടിലെയും പത്തോളം ഹോട്ടലുകള്‍ക്ക് ഭീഷണി നേരിട്ടപ്പോള്‍ തിരുപ്പതിയിലെ മൂന്നു ഹോട്ടലുകള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.