പാഠപുസ്തകങ്ങളില്‍ ‘ഇന്ത്യ’ ഒഴിവാക്കി ഭാരത് എന്നാക്കുന്നു

single-img
25 October 2023

രാജ്യത്തെ പാഠപുസ്തകങ്ങളില്‍ ഇന്ത്യ ഒഴിവാക്കാന്‍ എൻസിഇആർടി തീരുമാനം . ഇന്ത്യ മാറ്റി ഭാരത് എന്നാക്കാന്‍ ഉപദേശക സമിതി ശുപാര്‍ശ ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ പെരുമാറ്റല്‍ നീക്കത്തിന്റെ ചുവട് പിടിച്ചാണ് 2022 ലെ സോഷ്യല്‍ സയന്‍സ് കമ്മിറ്റി ഈ നിര്‍ദ്ദേശം നല്‍കിയത്.

ഏഴ് അംഗങ്ങളുള്ള സമിതി ഏകകണ്ഠമായാണ് പെരുമാറ്റം ശുപാര്‍ശ ചെയ്തതെന്ന് സമിതി അധ്യക്ഷന്‍ സിഐ ഐസക് പറഞ്ഞു. ഭാരത് എന്നത് വളരെ പഴക്കമുള്ള പേരാണെന്നും ഏഴായിരം വര്‍ഷം പഴക്കമുള്ള വിഷ്ണു പുരാണത്തില്‍ പോലും ഭാരതമെന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നത് ഇന്ത്യ എന്ന് പേര് വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത് ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ വരവോടെയാണ്. ഇതോടൊപ്പം, പുരാതന ചരിത്രമെന്നത് ഇനി മുതല്‍ ക്ലാസിക്കല്‍ ചരിത്രമെന്നാക്കും. പുരാതന, മധ്യകാല, ആധുനിക കാല ചരിത്രമെന്ന വിഭജനം ഒഴിവാക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്..

സെപ്റ്റബര്‍ 5ന് g20 അധികള്‍ക്ക് രാഷ്ട്രപതി നല്‍കിയ അത്താഴ വിരുന്നിലേക്കുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നായിരുന്നു എഴുതിയത് . അപ്പോൾ മുതലാണ് പേര് മാറ്റല്‍ വിവാദം ഉയർന്നത്.