രാഷ്ട്രീയ യാത്രയിൽ നന്ദി അറിയിച്ച മാധ്യമങ്ങൾ, അമ്മമാർ, സഹോദരിമാർ, പൊതുജനങ്ങൾ എന്നിവർക്ക് നന്ദി: വിജയ്

single-img
4 February 2024

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച തനിക്ക് എല്ലാവിധ പിന്തുണയുമായി എത്തിയവർക്ക് നന്ദി അറിയിക്കുകയാണ് വിജയ്. ‍‍‍ തന്നെ പിന്തുണയ്ക്കുന്ന വൻ തൂണുകൾ ജനങ്ങളാണ് എന്നാണ് വിജയ് പറഞ്ഞത്. തന്റെ രാഷ്ട്രീയ യാത്രയിൽ നന്ദി അറിയിച്ച മാധ്യമങ്ങൾ, അമ്മമാർ, സഹോദരിമാർ, പൊതുജനങ്ങൾ എന്നിവർക്ക് നന്ദി അറിയിക്കുന്നുവെന്ന് വാർത്താക്കുറിപ്പിൽ വിജയ് അറിയിച്ചു.

തമിഴക വെട്രി കഴകം എന്നാണ് വിജയിയുടെ പാർട്ടിപ്പേര്. ഫെബ്രുവരി രണ്ടിനാണ് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് ഉറപ്പിച്ചത്. സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ട പ്രസ്താവനയിലൂടെ ആയിരുന്നു ഇത്. തനിക്ക് രാഷ്ട്രീയം ടൈംപാസ് അല്ലെന്ന് പറഞ്ഞ വിജയ് സിനിമ വിട്ട് പൂര്‍ണമായി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇറങ്ങുമെന്നും പറഞ്ഞിരുന്നു. കാരാര്‍ എഴുതിയ സിനിമകള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.