ശശി തരൂർ ഒരു ആനമണ്ടൻ; പിന്നാക്ക വിഭാഗങ്ങളോട് വിരോധമുള്ളയാൾ: വെള്ളാപ്പള്ളി നടേശൻ
17 January 2023
കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തരൂര്‍ ഒരു ആനമണ്ടനാണെന്നും പിന്നോക്ക വിഭാഗങ്ങളോട് വിരോധമുള്ളയാളാണെന്നും വെള്ളാപ്പള്ളി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോണ്‍ഗ്രസ് പാർട്ടിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചത് ഇത് വ്യക്തമാക്കുന്നു. മാത്രമല്ല, പിന്നാക്ക വിഭാഗങ്ങളെ തള്ളി തരൂരിന് മുന്നോട്ടു പോകാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. നേരത്തെ
ശശി തരൂര്‍ തറവാടി നായരാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം കേട്ടു നിന്നു. പച്ചയ്ക്ക് ജാതി പറഞ്ഞപ്പോള്‍ തിരുത്താനുള്ള ധൈര്യം തരൂര്‍ കാണിച്ചില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.