ശശി തരൂർ പ്രധാനമന്ത്രിയാകാൻ പോലും കഴിവുള്ള ആൾ; പക്ഷെ സഹപ്രവർത്തകർ അത് അനുവദിക്കില്ല: സുകുമാരൻ നായർ


ശശി തരൂരിനെ വീണ്ടും പരസ്യമായി പിന്തുണച്ചു എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്ത്. ശശി തരൂർ പ്രധാനമന്ത്രിയാകാൻ പോലും കഴിവുള്ള ആൾ; പക്ഷെ സഹപ്രവർത്തകർ അത് അനുവദിക്കില്ല എന്നുമാണ് അദ്ദേഹം ഇന്ത്യൻ എസ്പ്രസ്സിനു അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞത്.
തരൂർ തറവാടി നായരാണ്. ആഗോള പൗരനാണ്. തരൂരിന്റെ സാന്നിധ്യം ചില കോൺഗ്രസ് നേതാക്കൾക്ക് ഇഷ്ടപ്പെട്ടില്ല. ചില കോൺഗ്രസ് നേതാക്കളുടെ മോശം മനോഭാവം മാത്രമാണ് ഇത് കാണിക്കുന്നത്- സുകുമാരൻ നായർ പറഞ്ഞു.
ഒരു നായർക്ക് മറ്റൊരു നായർക്ക് സഹിക്കാൻ കഴിയില്ല’ എന്ന് പറയുന്നത് ശരിയാണോ? എന്ന ചോദ്യത്തിന് കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നവരെ നോക്കിയാൽ അത് കാണാം. നാണയിരുന്നു സുകുമാരൻ നായരുടെ മറുപടി.
മാത്രമല്ല അടുത്ത തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡത്തിൽ വി ഡി സതീശനെ പിന്തുണക്കില്ല എന്ന് പരോക്ഷമായി പറയുന്നുമുണ്ട് അഭിമുഖത്തിൽ സുകുമാരൻ നായർ.