ആ ഇഷ്ടം ഷോർട്ട് ഫിലിമിലേക്കെത്തിച്ചു: അഞ്ജന ജയപ്രകാശ്

single-img
23 June 2024

വൈശാഖ് സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ സിനിമ ‘ടർബോ’യിലൂടെ മികച്ച പ്രകടനമാണ് അഞ്ജന കാഴ്ചവെച്ചത്. ഇപ്പോൾ ഇതാ, സിനിമയിലെത്തും മുൻപുള്ള തന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് അഞ്ജന.

താൻ ബിടെക് ഫാഷൻ ടെക്നോളജി പഠിച്ചതിന് ശേഷമാണ് ഷോർട്ട് ഫിലിമിലേക്കും അവിടുന്ന് സിനിമയിലേക്കും എത്തിയതെന്ന് അഞ്ജന പറയുന്നു . “പ്ലസ് ടു വരെ യുഎഎഇയിലായിരുന്നു പഠനം. അതിനുശേഷം എന്തെങ്കിലും ക്രിയേറ്റീവായി ചെയ്യണമെന്നുതോന്നി. ആ അന്വേഷണമാണ് ഫാഷൻ ടെക്നോളജി പഠിച്ചാലോ എന്ന ചിന്തയിലേക്കെത്തുന്നത്. കേരളത്തിൽ പലയിടത്തും നോക്കി. എന്നാൽ, എല്ലായിടത്തും ബി.എസ്.സി ഫാഷൻ ടെക്നോളജിയായിരുന്നു.

അവസാനം കോയമ്പത്തൂരിൽ ഫാഷൻ ടെക്നോളജിയിൽ ബി.ടെക്. ഉണ്ടെന്ന് അറിഞ്ഞു. അങ്ങനെ അവിടെയെത്തി. ഭാഷയും സംസ്കാരവും അന്തരീക്ഷവുമെല്ലാം പുതിയതായിരുന്നു. കുറച്ചുകാലം അതിന്റെ പ്രശ്നങ്ങളുണ്ടായി. വളരെ പെട്ടെന്നുതന്നെ കോയമ്പത്തൂരിനോട് ഇഷ്ടംതോന്നി. ഒരുപാട് സൗഹൃദങ്ങളുണ്ടായി. കോളേജും പരിസരവുമെല്ലാം എക്സ്പ്ലോർ ചെയ്തു. ഉള്ളിലുണ്ടായിരുന്ന സിനിമാമോഹം അതിനിടയിൽ പുറത്തുചാടി.

അങ്ങിനെ അഭിനയത്തിലെ സാധ്യതകൾ തേടി. പഠിക്കുന്നത് ഫാഷൻ ടെക്നോളജി ആയതിനാൽ മോഡലിങ്ങിനോടും ഇഷ്ടം വന്നു. ആ ഇഷ്ടം ഷോർട്ട് ഫിലിമിലേക്കെത്തിച്ചു. ‘മ്യൂസ്’ എന്ന ഷോർട്ട്ഫിലിമിൽ അഭിനയിച്ചു. അതോടെ അഭിനയത്തിലും ഇഷ്ടംതോന്നി. എങ്കിൽ അഭിനയംതന്നെ കരിയറാക്കിയാലോ എന്ന ചിന്ത ഉള്ളിലുംവന്നു.

‘ധ്രുവങ്ങൾ പതിനാറ്’ സംവിധാനം ചെയ്‌ത കാർത്തിക് നരേൻ കോളേജിൽ എന്റെ രണ്ടു വർഷം ജൂനിയറായിരുന്നു. ‘മ്യൂസ്’ ഷോർട്ട് ഫിലിം ചെയ്യുമ്പോൾ കാർത്തിക്കിന്റെ വീട്ടിൽ ഷൂട്ടിങ്ങുണ്ടായിരുന്നു. അവിടെവെച്ച് കാർത്തിക്കിനെ പരിചയപ്പെട്ടു. അതിനുശേഷം കാർത്തിക് ഒരു ഷോർട്ട്ഫിലിം ചെയ്തു. അത് കണ്ടിട്ട് അവന് മെസ്സേജ് അയച്ചു. പിന്നീടൊരിക്കൽ കാർത്തിക് ‘ധ്രുവങ്ങൾ പതിനാറി’നെപ്പറ്റി പറഞ്ഞു. സിനിമയിൽ

വൈഷ്‌ണവി എന്ന കഥാപാത്രവും തന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു ‘പാച്ചുവും അത്ഭുതവിളക്കി’ലേക്കു ള്ള വരവ്. ഗായത്രി സ്‌മിത ആയിരു ന്നു സിനിമയുടെ കാസ്റ്റിങ് ഡയറക്ടർ. എല്ലാ കഥാപാത്രങ്ങളെയും ഓഡിഷൻ വഴിയാണ് തിരഞ്ഞെടുത്തത്. അവർ എന്റെ പ്രൊഫൈൽ ഇൻസ്റ്റഗ്രാമിൽ കണ്ടു. പിന്നീട് എന്നോട് ഈ പ്രോജക്ടിനെക്കുറിച്ച് സംസാരിച്ചു. ശേഷം ഓഡിഷനായി ഒരു പി.ഡി.എഫ്. ഡോക്യുമെന്റ് അയച്ചുതന്നു. അതിൽ രണ്ട് സീനുകളുണ്ടായിരുന്നു.

അത് അഭിനയിച്ച് അയക്കാൻ പറഞ്ഞു. സീനിന്റെ സിറ്റുവേഷനെപ്പറ്റിയൊന്നും ധാരണയില്ലായിരുന്നു. ഞാൻ അയച്ചു. അങ്ങനെ ഏറക്കുറെ ഓക്കെയായി. ആ സമയം ഞാൻ ചെന്നൈയിലാണ് താമസം. ‘പാച്ചുവി’ന്റെ സംവിധായകൻ അഖിൽ സത്യനും അവിടെത്തന്നെയുണ്ട്. രണ്ടുതവണ ഞങ്ങൾ സംസാരിച്ചു. ലുക്ക് ടെസ്റ്റും നടത്തി 2020 ജനുവരിയിൽ പ്രൊജക്ടിന്റെ ഭാഗമായി. അഡ്വാൻസും വാങ്ങി.” -സ്റ്റാർ ആന്റ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ അഞ്ജന ജയപ്രകാശ് പറഞ്ഞു.