പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് എട്ടുവര്‍ഷം കഠിന തടവും അമ്ബതിനായിരം രൂപ പിഴയും

15 December 2022

പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് എട്ടുവര്‍ഷം കഠിന തടവും അമ്ബതിനായിരം രൂപ പിഴയും ശിക്ഷ.
കോട്ടായി പുത്തന്‍പുര കല്ലേക്കാട് സന്തോഷിനെ (39) ആണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചത്.
2016 ലാണ് കേസിനാസ്പദമായ സംഭവം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക കഠിന തടവ് അനുഭവിക്കണം. പിഴ തുക അതിജീവിതക്ക് നല്‍കണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. ശോഭന ഹാജരായി. കോട്ടായി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്നത്തെ ആലത്തൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എ. എലിസബത്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു.