അഞ്ചു സൈനികര്‍ വീരൃത്യു വരിച്ച പൂഞ്ചിലെ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാനൊരുങ്ങി സൈന്യം


അഞ്ചു സൈനികര്‍ വീരൃത്യു വരിച്ച പൂഞ്ചിലെ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാനൊരുങ്ങി സൈന്യം. വനമേഖലയില്‍ ഏഴ് ഭീകരരുടെ സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തില്‍ വ്യാപക തിരച്ചില്‍ പുരോഗമിക്കുകയാണ്.
ആക്രമണം നടത്തിയത് ഈ ഭീകരരെന്നാണ് സേനയുടെ വിലയിരുത്തല്‍. പ്രദേശത്ത് ആകാശമാര്‍ഗമുള്ള നിരീക്ഷണവും ശക്തമാക്കി.ഭീകരാക്രമണത്തിന് ശേഷമുള്ള ജമ്മു കശ്മീരിലെ സ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തി. ഭീകരാക്രമണത്തിന് പിന്നാലെ അതീവജാഗ്രതയിലാണ് ജമ്മു കശ്മീര്‍. അടുത്ത മാസം ജി20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കശ്മീരില്‍ നടക്കാനിരിക്കെയുണ്ടായ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്.
പ്രധാനമന്ത്രി യോഗം വിളിച്ച സ്ഥിതി വിലയിരുത്തി. എന്‍ഐഎ സംഘവും, ബോംബ് സ്ക്വാഡും സെപ്ഷ്യല്‍ ഓപ്പറേഷന്‍സ് ടീമും പ്രദേശത്ത് പരിശോധന നടത്തി. കേസ് എന്‍ഐഎ അന്വേഷിക്കും. ജെയ്ഷേ മുഹമ്മദ് അനൂകൂല സംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഭീകരര്‍ക്കായുള്ള തെരച്ചില്‍ രണ്ടാം ദിവസും സൈന്യം തുടരുകയാണ്. ഗ്രനേഡ് ഏറിഞ്ഞ ശേഷം സൈനിക ട്രക്കിന്റെ ഇന്ധനടാങ്കിലാണ് ഭീകരരര്‍ വെടിവെച്ചത്. പ്രതികൂല കാലാവസ്ഥ മറയാക്കിയാണ് ഭീകരരര്‍ ഇന്നലെ ആക്രമണം നടത്തിയത്.
കശ്മീര്‍ സുരക്ഷിതമെന്ന് കേന്ദ്രം ആവര്‍ത്തിക്കുന്നതിനിടെയുണ്ടായ ആക്രമണത്തില്‍ വിമര്‍ശനവുമായി സിപിഐ രംഗത്ത് എത്തി. ബിജെപിയുടെ പരാജയപ്പെട്ട കശ്മീര്‍ നയമാണ് ആക്രണത്തിന് കാരണമെന്ന് ബിനോയ് വിശ്വം എംപി ട്വീറ്റ് ചെയ്തു. പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ ഷാങ്ഹായി സഹകരണ യോഗത്തിനായി അടുത്ത മാസം ആദ്യം ഇന്ത്യയിലേക്ക് വരുമെന്ന സ്ഥിരീകരണം വന്നിരുന്നു. ഇതിനു ശേഷമാണ് ആക്രമണമുണ്ടായത്.