കൂട്ട ബലാത്സംഗകേസില്‍ സിഐ സുനു അടക്കമുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

single-img
14 November 2022

തൃക്കാക്കര കൂട്ട ബലാത്സംഗകേസില്‍ സിഐ സുനു അടക്കമുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

കേസില്‍ ഏഴ് പ്രതികളാണുള്ളത്. ഇതില്‍ അഞ്ച് പേര്‍ കസ്റ്റഡിയിലാണ്. കണ്ടാലറിയാവുന്ന രണ്ട് പ്രതികളെ പിടികൂടാനുണ്ട്. പരാതിക്കാരിയുടെ വീട്ടുജോലിക്കാരിയായിരുന്ന വിജയലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി. വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവാണ് രണ്ടാം പ്രതി. സിഐ സുനു മൂന്നാം പ്രതിയാണ്.

വിജയലക്ഷ്മിയുടെ സുഹൃത്തായ ക്ഷേത്ര ജീവനക്കാരന്‍ അഭിലാഷ് നാലാം പ്രതിയും പരാതിക്കാരിയുടെ ഭര്‍ത്താവിന്‍റെ സുഹൃത്തായ ശശി അഞ്ചാം പ്രതിയുമാണ്. പ്രതികള്‍ വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ഇരുപത്തിരണ്ടുകാരിയായ യുവതിയുടെ പരാതി. അഞ്ച് പ്രതികളെയും തൃക്കാക്കര പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

അറസ്റ്റിലായ പൊലീസുകാരന്‍ മറ്റൊരു ബലാത്സംഗ കേസിലെയും പ്രതി

തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ അറസ്റ്റിലായ സിഐ പി ആര്‍ സുനു നേരത്തെ മറ്റൊരു ബലാത്സംഗ കേസില്‍ റിമാന്‍ഡിലായ ആള്‍. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ സമാനമായ മറ്റ് രണ്ട് കേസുകളും ഈ ഉദ്യോഗസ്ഥനെതിരെയുണ്ട്. കേസുകളില്‍ വകുപ്പു തല നടപടി കഴിയും മുന്‍പാണ് വീണ്ടും സമാന കുറ്റകൃത്യത്തില്‍ പ്രതിയാകുന്നത്.

മുളവുകാട് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ആയിരിക്കെ 2021 ഫെബ്രുവരിയിലാണ് ബിടെക് ബിരുദദാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ സുനു പിടിയിലാകുന്നത്. സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയുമായി അടുപ്പം സ്ഥാപിച്ച്‌ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. സെന്‍ട്രല്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി ജാമ്യം തള്ളിയതോടെ സുനു അറസ്റ്റിലായി. റിമാന്‍ഡിലായ സുനുവിനെതിരെ പിന്നീട് വകുപ്പു തല നടപടി ഉണ്ടായിരുന്നു. മരട് സ്വദേശിയായ സുനു രണ്ട് കുട്ടികളുടെ അച്ഛന്‍ കൂടിയാണ്. കൊച്ചി മുളവുകാട് അടക്കം നേരത്തെയും സമാനപരാതി ഉദ്യോഗസ്ഥനെതിരെ ഉണ്ടായിട്ടുണ്ട്. പുതിയ കേസിന്‍റെ പശ്ചത്തലത്തില്‍ സുനുവിനെതിരെ ഉടന്‍ വകുപ്പ് തല നടപടിയുണ്ടാകും.

തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ര്‍ പി.ആര്‍.സുനു അറസ്റ്റിലായത്. ഇന്‍സ്പെക്ടര്‍ സുനു ഉള്‍പ്പെടുന്ന സംഘം തൃക്കാക്കരയില്‍ വച്ച്‌ തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി. ഈ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ ശേഷമാണ് തൃക്കാക്കര പൊലീസ് കോഴിക്കോടെത്തി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുനുവിനെ അറസ്റ്റ് ചെയ്തത്. സുനുവിനെ അറസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി തൃക്കാക്കരയില്‍ നിന്നെത്തിയ അന്വേഷണ സംഘം ഫറൂഖ് ഡിവൈഎ‍പിയെ വിവരം അറിയിച്ചിരുന്നു.