നിയമനക്കത്ത് വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ നിയമസഭ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു
തിരുവനന്തപുരം: കോര്‍പ്പറേഷനിലെ നിയമനക്കത്ത് വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ നിയമസഭ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.
പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പിരിഞ്ഞ് പോവാതെ വന്നതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിനിടെ പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റാന്‍ സൗകര്യം ചെയ്തില്ലെന്ന ആക്ഷേപവുമുണ്ട്.
പ്രദേശത്ത് നിലയുറപ്പിച്ച നൂറൂകണക്കിന് പ്രവര്‍ത്തകരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ഷാഫി പറമ്ബിലുള്‍പ്പെടെയുള്ള നേതാക്കള്‍.മേയറുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുന്നത്.കോര്‍പ്പറേഷന് മുന്നില്‍ കോണ്‍ഗ്രസ് നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹസമരവും തുടരുകയാണ്. സഭയിയില്‍ വിഴിഞ്ഞ വിഷയത്തില്‍ ചര്‍ച്ച നടന്നുകൊണ്ടിക്കെയാണ് പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടക്കുന്നത്. കോര്‍പ്പറേഷനിലെ കത്ത് വിവാദം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു ഈ സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം.