ഭരണ-പ്രതിപക്ഷ വാക്പോരിനുമിടയില്‍ സഭാ സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കും

20 March 2023

തിരുവനന്തപുരം: നിയമസഭയിലെ സംഘര്‍ഷത്തിന്റെയും ഭരണ-പ്രതിപക്ഷ വാക്പോരിനുമിടയില്‍ സഭാ സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കും.
ഇന്നും സമ്മേളനം സുഗമമായി നടക്കുമോയെന്ന് വ്യക്തമല്ല. അനുരഞ്ജത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ ഇന്ന് സമവായ ചര്‍ച്ച നടക്കാന്‍ സാധ്യതയുണ്ട്.
രാവിലെ എട്ട് മണിക്ക് യുഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ക്ക് രൂപം നല്‍കും. അടിയന്തരപ്രമേയ നോട്ടീസ് അനുവദിക്കണം എന്നാവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷ എംഎല്‍എമാരെ കയ്യേറ്റം ചെയ്ത ഭരണപക്ഷം എംഎല്‍എമാര്‍ക്കും വാച്ച് ആന്റ് വാര്‍ഡുമാര്‍ക്കും എതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്.നിയമസഭാ സംഘര്‍ത്തില്‍ സ്പീക്കറുടെ റൂളിംഗും ഇന്ന് ഉണ്ടായേക്കും