രാജ്യത്തിന്റെ മനോഭാവം മതനിരപേക്ഷമാകണം; തുല്യത എല്ലാ പൗരന്മാരുടേയും അവകാശം: മുഖ്യമന്ത്രി

single-img
2 July 2024

കേരളത്തിൽ സിവില്‍ സര്‍വീസ് ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അവസരം ഒരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ മനോഭാവം മതനിരപേക്ഷമാകണമെന്നും തുല്യത എല്ലാ പൗരന്മാരുടേയും അവകാശമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിവില്‍ സര്‍വീസില്‍ ഉന്നത വിജയം കൈവരിച്ചരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ കുറഞ്ഞ ചെലവില്‍ ആണ് സിവില്‍ സര്‍വീസ് അക്കാദമി പരിശീലനം നല്‍കുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്‍നിരയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും അവസരവും പിന്തുണയും അക്കാദമി നല്‍കുന്നുണ്ട്.

ഇക്കുറി 54 പേരാണ് വിജയിച്ചത്. കഴിഞ്ഞ തവണ 37 പേരായിരുന്നു ജയിച്ചത്. സിവില്‍ സര്‍വീസ് ലക്ഷ്യമായി കാണുന്നവരില്‍ വര്‍ധന ഉണ്ടായിരിക്കുകയാണ്. ഇതില്‍ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഇടപെടല്‍ എടുത്തുപറയേണ്ടതാണ്. പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അവസരം നല്‍കുകയാണ് ലക്ഷ്യം.