ചെമ്ബൂര്‍ കരിക്കോട്ട് കുഴിയില്‍ ഓഡിറ്റോറിയം തകര്‍ന്നു വീണു

9 November 2022

തിരുവനന്തപുരം: ചെമ്ബൂര്‍ കരിക്കോട്ട് കുഴിയില്‍ ഓഡിറ്റോറിയം തകര്‍ന്നു വീണു. നാലു പേര്‍ക്ക് പരിക്കേറ്റു. നിര്‍മാണത്തിലുള്ള ഓഡിറ്റോറിയത്തിന്‍റെ രണ്ടാം നിലയാണ് തകര്‍ന്നു വീണത്.
രണ്ടാംനിലയുടെ കോണ്‍ക്രീറ്റ് നടക്കുന്നതിനിടെ തട്ട് ഉറപ്പിച്ച തൂണുകള്‍ ഒടിഞ്ഞ് വീഴുകയായിരുന്നു. തട്ടിനടിയില്‍ ഒരാള്‍ കുടുങ്ങുകയായിരുന്നു. ഇയാള്‍ക്കും സമീപത്തുണ്ടായിരുന്ന മറ്റ് മൂന്നു പേര്‍ക്കുമാണ് പരിക്കേറ്റത്.