പക്ഷി ഇടിച്ചു; എയർ ഏഷ്യാ വിമാനം അടിയന്തിരമായി നിലത്തിറക്കി

29 January 2023

പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി. ലക്നൗവിൽ നിന്നും കൊൽക്കത്തയിലെക്ക് പുറപ്പെട്ട എയർ ഏഷ്യ വിമാനമാണ് പക്ഷി ഇടിച്ചതിനെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കിയത്.
പറന്നുയരുന്നതിനിടെ പക്ഷി വിമാനത്തിൽ ഇടിക്കുകയും തുടർന്ന് വിമാനം ചൗധരി ചരൺ സിഗ് വിമാനത്താവളത്തിലേക്ക് മടങ്ങുകയും യാത്രക്കാരെ ഇറക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം എയർ ഏഷ്യ വക്താവ് വാർത്ത സ്ഥിരീകരിച്ചു. സംഭവസമയത്ത് വിമാനത്തിൽ 170 യാത്രക്കാരുണ്ടായിരുന്നു