ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഔദ്യോഗിക വാഹനത്തിന്‍റെ ബോര്‍ഡ് നീക്കം ചെയ്തു; രാജി വെക്കാൻ സാധ്യത
24 August 2024
സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് തന്റെ ഔദ്യോഗിക വാഹനത്തിന്‍റെ ബോര്‍ഡ് നീക്കം ചെയ്തു. പദവിയിൽ നിന്ന് രാജിവെക്കാൻ രഞ്ജിത്തിന് മേൽ സർക്കാരിൽ നിന്നുൾപ്പെടെ സമ്മർദം ശക്തമാണ്.
ഇപ്പോൾ ഉയർന്നിട്ടുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രഞ്ജിത്ത് രാജി വെക്കുന്നതാണ് നല്ലതെന്നാണ് എൽഡിഎഫിൽ നിന്നുള്ള ഒരു വിഭാഗത്തിന്റെ ആവശ്യം.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന ബോര്‍ഡ് നീക്കം ചെയ്ത ഔദ്യോഗിക വാഹനം രഞ്ജിത്തിന്‍റെ വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്നും കൊണ്ടു പോവുകയും ചെയ്തു. കഴിഞ്ഞ ദിവസം ബംഗാളി നടിയിൽ നിന്ന് ആരോപണം ഉയർന്ന് വലിയ വാര്‍ത്തയായതിന് പിന്നാലെ രഞ്ജിത്ത് വയനാട്ടിലെ റിസോര്‍ട്ടിലായിരുന്നു.ഇവിടെ ഇന്ന് രാവിലെ യൂത്ത് കോണ്‍ഗ്രസ് ഉൾപ്പെടെ പ്രതിഷേധം നടത്തിയിരുന്നു.