ബ്രഹ്മപുരം തീപിടിത്തം അട്ടിമറിയല്ല; സ്വയം കത്തിയതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

single-img
1 April 2023

കൊച്ചിബ്രഹ്‌മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ മാലിന്യക്കൂമ്പാരത്തിന് സ്വയം തീപിടിച്ചതാണെന്നും അട്ടിമറിയില്ലെന്നും ഫോറൻസിക് റിപ്പോർട്ട്. ചൂട് ശക്തമായപ്പോൾ പ്ലാസ്റ്റിക് കത്തിയാതാകാമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ റിപ്പോർട്ട് പൊലീസിന് കൈമാറി.

ദീർഘകാലമായി കെട്ടികിടക്കുന്ന മാലിന്യങ്ങളിൽ വലിയ രീതിയിൽ രാസമാറ്റമുണ്ടാകും. അത്തരത്തിൽ ഉണ്ടായിട്ടുള്ള രാസവസ്തുക്കളാണ് തീ പിടിക്കാൻ കാരണമായതെന്നും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. ഇവിടെ സമാനമായി മുൻപും നിരവധി തവണ ചെറുതും വലുതുമായ തീപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഒരു സ്വാഭാവിക തീപിടുത്തമാണ് ഇത്തവണയും ഉണ്ടായത്.

മാലിന്യകൂമ്പാരത്തിന് അടിത്തട്ടിൽ മീഥേൻ ഗ്യാസ് രൂപപ്പെടുകയും തുടർന്നുണ്ടായ ചൂട് മൂലം തീപിടുത്തമുണ്ടായി എന്നാണ് നിഗമനം. ശക്തമായ കാറ്റും പ്ലാസ്റ്റിക് മാലിന്യങ്ങളും തീ വേഗത്തിൽ പടരാൻ കാരണമായി. നേരത്തെ, ബ്രഹ്മപുരം തീപിടിത്തത്തിൽ അട്ടിമറിയില്ലെന്നായിരുന്നു പൊലീസിന്റെയും കണ്ടെത്തൽ.