റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തു
തിരുവനന്തപുരം: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തു.
ബാലരാമപുരം സ്വദേശി സഫറുള്ളയുടെ സ്കോര്‍പിയോ കാറാണ് ആക്രമികള്‍ തകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രി ബാലരാമപുരം ശാലി ഗോത്ര തെരുവില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്‍റെ മുന്‍വശത്തെയും പിന്‍വശത്തെയും ഗ്ലാസുകളാണ് കല്ല് കൊണ്ട് ഇടിച്ച് പൊട്ടിച്ചത്. രണ്ട് ദിവസം മുമ്ബ് പഞ്ചറായതിനെ തുടര്‍ന്ന് കാര്‍ ശാലിഗോത്ര തെരുവില്‍ പാര്‍ക്ക് ചെയ്ത് പോവുകയായിരുന്നു. കാര്‍ തിരിച്ചെടുത്താനായി എത്തിയപ്പോഴാണ് ഗ്ലാസുകള്‍ തകര്‍ത്തതായി കണ്ടത്. സഫറുള്ളയുടെ പരാതിയെ തുടര്‍ന്ന് ബാലരാമപുരം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മെബൈല്‍ ടവറും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മുമ്ബും ഈ പ്രദേശത്ത് പാര്‍ക്ക് ചെയ്ത് പോകുന്ന വാഹനങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പലരും പരാതി നല്‍കാതെ പോകുകയാണ് പതിവ്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ബാലരാമപുരം പൊലീസ് അറിയിച്ചു.