ഹണി റോസ് നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ കാസ്റ്റിങ് കോൾ; സൈബർ ആക്രമണം

single-img
4 September 2023

നടി ഹണി റോസിനെതിരെ സോഷ്യൽ മീഡിയയിൽ സൈബര്‍ ആക്രമണം. ഹണി റോസ് നായികയായി എത്തുന്ന ഏറ്റവും പുതിയ സിനിമയുടെ കാസ്റ്റിങ് കോളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഷെയര്‍ ചെയ്ത പോസ്റ്റ്‌ന് താഴെയാണ് നടിക്കുനേരെ സൈബര്‍ ആക്രമണവുമായി ഒരുവിഭാഗം എത്തിയത്.

റേച്ചല്‍ എന്ന് പേരിട്ടിട്ടില്ല സിനിമയിൽ ഹണിയുടെ കുട്ടിക്കാലം അവതരിപ്പിക്കാനുള്ള താരത്തെ ആവശ്യപ്പെട്ടുള്ള പോസ്റ്ററാണ് പങ്കുവെച്ചിരുന്നത്. ഇതിന് താഴെ താരത്തെ ബോഡി ഷേമിങ്ങ് നടത്തിയും ലൈംഗിക അധിക്ഷേപം നടത്തിയുമുള്ള കമന്റുകളാണുള്ളത്. മൂന്ന് മുതല്‍ അഞ്ച് വരെയും 10 മുതല്‍ 12 വരെയും പ്രായമുള്ള കുട്ടി ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒഡീഷനില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചാണ് ഹണി റോസ് ഉൾപ്പെടെയുള്ള റേച്ചല്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പങ്കുവെച്ചിരുന്നത്.

പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ് റേച്ചല്‍ സംവിധാനം ചെയ്യുന്നത്. രാഹുല്‍ മണപ്പാട്ടിന്റെ കഥക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്നു. സിനിമ പ്രഖ്യാപിച്ച് കൊണ്ടുള്ള ഹണി റോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധനേടിയിരുന്നു.

https://www.facebook.com/photo.php?fbid=849409563215870&set=a.200476248109208&type=3&ref=embed_post