പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ വോഡഫോണ്‍- ഐഡിയയില്‍ ഇനി കേന്ദ്രസര്‍ക്കാറിനും ഓഹരി പങ്കാളിത്തം

single-img
22 October 2022

പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ വോഡഫോണ്‍- ഐഡിയയില്‍ ഇനി കേന്ദ്രസര്‍ക്കാറിനും ഓഹരി പങ്കാളിത്തം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 1.92 ബില്യണ്‍ ഡോളറിന്റെ ബാധ്യതകളാണ് വോഡഫോണ്‍- ഐഡിയയ്ക്ക് ഉള്ളത്.

ഈ ബാധ്യതകള്‍ ഓഹരികളാക്കി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഈ ശുപാര്‍ശയ്ക്കാണ് സെബി അനുമതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് കടക്കെണിയിലായ ടെലികോം കമ്ബനികള്‍ സര്‍ക്കാറിന് നല്‍കാനുള്ള ബാധ്യത ഓഹരികളാക്കി മാറ്റാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതിക്കാണ് നിലവില്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. പുതിയ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ, വോഡഫോണ്‍- ഐഡിയയില്‍ 30 ശതമാനം ഓഹരി പങ്കാളിത്തമാണ് കേന്ദ്രസര്‍ക്കാരിന് ഉണ്ടാവുക.

നിലവില്‍, ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക വിവരങ്ങള്‍ വോഡഫോണ്‍- ഐഡിയ പുറത്തുവിട്ടിട്ടില്ല. കൈമാറ്റം പൂര്‍ത്തിയായാലുടന്‍ കേന്ദ്രസര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.