രാജ്യത്തിന്റെ ധനസ്ഥിതിയില്‍ കേന്ദ്ര സര്‍ക്കാരിനും ആശങ്ക

single-img
8 October 2022

ഡല്‍ഹി: ബജറ്റിനായി കണക്കു പുതുക്കാന്‍ മന്ത്രാലയ ചര്‍ച്ച തിങ്കളാഴ്‌ച തുടങ്ങാനിരിക്കെ രാജ്യത്തിന്റെ ധനസ്ഥിതിയില്‍ കേന്ദ്ര സര്‍ക്കാരിനും ആശങ്ക.

ധനകമ്മിയും വ്യാപാരകമ്മിയും കറന്റ്‌ അക്കൗണ്ട്‌ കമ്മിയും പിടികൊടുക്കാതെ പെരുകുന്നു. സ്വകാര്യനിക്ഷേപവും തൊഴില്‍വളര്‍ച്ചയും മാന്ദ്യത്തില്‍. ചെറുകിട- -ഇടത്തരം വ്യവസായമേഖല തളര്‍ച്ചയില്‍.

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ്‌ ബാങ്ക്‌ റിപ്പോ നിരക്കുകള്‍ വീണ്ടും കൂട്ടിയത്‌ വിപണിയില്‍ തിരിച്ചടിയാകും. സര്‍ക്കാരിന്റെ വരുമാനത്തെ ബാധിക്കും. ഇതേത്തുടര്‍ന്ന്‌ നടപ്പ്‌ സാമ്ബത്തികവര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ബജറ്റ്‌ കണക്കുകള്‍ തകിടംമറിയുമെന്ന്‌ പ്രധാനമന്ത്രിഓഫീസും ധനമന്ത്രാലയവും വിലയിരുത്തിയതായി റിപ്പോര്‍ട്ട്.