പ്രഭാസ് നായകനായി എത്തുന്ന സലാറിലെ പൃഥ്വിരാജിന്റെ കാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്

single-img
16 October 2022

പ്രഭാസ് നായകനായി എത്തുന്ന സലാറിലെ പൃഥ്വിരാജിന്റെ കാരക്റ്റര്‍ പോസ്റ്റര്‍ പുറത്തത്. വര്‍ദ്ധരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്.

താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പോസ്റ്റര്‍ പുറത്തുവന്നത്. പൃഥ്വിരാജ് ഇതുവരെ ചെയ്തിട്ടുള്ളതില്‍ നിന്ന് വ്യത്യസ്തമായിരിക്കും വര്‍ദ്ധരാജ മന്നാര്‍ എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.

കെജിഎഫിന്റെ വന്‍ വിജയത്തിനു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാര്‍. പ്രശാന്ത് നീലാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.നായകന്റെ കഥാപാത്രത്തിനൊപ്പം പ്രധാന്യമുള്ളതായിരിക്കും പൃഥ്വിരാജിന്റെ വര്‍ദ്ധരാജ മന്നാര്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് പോസ്റ്റര്‍. പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം എത്തുക.

കെജിഎഫ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ മൂന്നാമത്തെ ബഹുഭാഷാ ഇന്ത്യന്‍ ചിത്രമാണ് സലാര്‍. ശ്രുതി ഹാസന്‍ ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കും. ജ​ഗപതി റാവു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി, തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്