മുഖ്യമന്ത്രിയുടെ പെരുമാറ്റം തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമായി; വിമർശനവുമായി പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ്
22 June 2024
സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിക്ക് പുറമേ ഇപ്പോൾ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിലും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം .മുഖ്യമന്ത്രിയുടെ പെരുമാറ്റം ജന വിരോധത്തിന് കാരണമാക്കിയെന്നും ഭരണവിരുദ്ധ വികാരം മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും യോഗത്തിൽ കുറ്റപ്പെടുത്തലുണ്ട്.
ഭരണരീതി പൂർണ്ണമായും മാറണമെന്ന സംസ്ഥാന കമ്മിറ്റി വിമർശനത്തിന് പിന്നാലെ പതിവിന് വിരുദ്ധമായി മറയില്ലാതെ തുറന്നടിക്കുകയാണ് സിപിഎമ്മിലെ കീഴ് ഘടകങ്ങളും .മുഖ്യമന്ത്രിയുടെ പെരുമാറ്റം തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമായിയെന്ന പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ കുറ്റപ്പെടുത്തലുണ്ട്.
മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാസപ്പടി വിവാദം ചൂണ്ടിക്കാട്ടി നേതാക്കളുടെ മക്കൾകച്ചവടം നടത്തി പണം ഉണ്ടാക്കുന്നു എന്ന പ്രചാരണം ജനങ്ങളിൽ അവമതിപ്പ് ഉണ്ടാക്കിയതായും അംഗങ്ങൾ വിമർശിച്ചു .