മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപ ചിലവ്

single-img
1 October 2022

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങിയ സംഘം ഇന്ന് രാത്രി യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്രതിരിക്കും.

യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി വന്‍തുകയാണ് വകയിരുത്തിയിരിക്കുന്നത്. വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപയാണ് സര്‍ക്കാര്‍ പൊടിപൊടിക്കുന്നത്. ഇതിനായി മൂന്ന് ഏജന്‍സികളെ തെരഞ്ഞെടുത്തു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായിട്ടാണ് വിദേശ സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രിയുടെ പരിപാടിക്ക് വിഡിയോ, ഫോട്ടോ കവറേജ് ചെയ്യാന്‍ ആളെ വയ്ക്കുന്നത്.

ഒക്ടോബര്‍ രണ്ടു മുതല്‍ നാലു വരെ ഫിന്‍ലന്‍ഡിലും അഞ്ചു മുതല്‍ ഏഴു വരെ നോര്‍വേയിലും ഒമ്ബതു മുതല്‍ 12 വരെ യു.കെ യിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നത്. സന്ദര്‍ശനം നടത്തുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസിയാണ് അതത് സ്ഥലങ്ങളില്‍ വീഡിയോ ചിത്രീകരിക്കാനായി ഏജന്‍സിയെ കണ്ടെത്തിയത്. വീഡിയോ കവറേജിന്‍റെ ചെലവുകള്‍ പ്രസ് ഫെസിലിറ്റിസ് എന്ന ശീര്‍ഷകത്തില്‍ നിന്ന് വഹിക്കും. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. പിആര്‍ഡിയില്‍ നിന്നാണ് ഉത്തരവിറങ്ങിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വേണു ആണ് ഉത്തരവിറക്കിയത്.