രാജ്യം വലിയ ദുരന്തം നേരിടുന്നു: ടി പദ്മനാഭൻ

single-img
25 March 2023

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്നും അയോഗ്യനാക്കിയ തീരുമാനത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് എഴുത്തുകാരന്‍ ടി പത്മനാഭന്‍. നമ്മുടെ രാജ്യം വലിയ ദുരന്തം നേരിടുന്നുവെന്ന് ടി പദ്മനാഭന്‍ വിമര്‍ശിച്ചു. രാഹുലിന്റെ വായടപ്പിച്ചത് കൊണ്ട് കാര്യമില്ലെന്നും ഈ ഇരുട്ടിനപ്പുറം ഒരു പ്രകാശ നാളമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മുടെ രാജ്യം ഭരിക്കുന്നവരുടെ കളി കണ്ടാല്‍ നമുക്ക് തോന്നും അവര്‍ ഡല്‍ഹിയില്‍ ശാശ്വതമായി വാഴും എന്ന്, അത് വെറും തെറ്റിദ്ധാരണയാണ്. ടി പദ്മനാഭന്‍ പറഞ്ഞു. ചരിത്രം എന്നത് ആവര്‍ത്തിക്കുമെന്നും പ്രകാശത്തിനായി കാത്തിരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നും ടി പദ്മനാഭന്‍ കൂട്ടിച്ചേർത്തു..