മോദിയിലൂടെ പൊതുജനപങ്കാളിത്തത്തോടെയുള്ള സദ്ഭരണമാണ് 10 വർഷം രാജ്യം കണ്ടത്: വി മുരളീധരൻ
14 March 2024
തങ്ങൾ പ്രഖ്യാപിക്കുന്ന പദ്ധതികൾ എല്ലാവർക്കും പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പാക്കിയാണ് കേന്ദ്രത്തിലെ നരേന്ദ്രമോദി സർക്കാർ മുന്നോട്ട് പോകുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. മന്ത്രിമാരാകട്ടെ, ഉദ്യോഗസ്ഥരാകട്ടെ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സദ്ഭരണമാണ് 10 വർഷം രാജ്യം കണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കാപ്പിൽ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ച് നാഗർകോവിൽ–കോട്ടയം എക്സ്പ്രസിൻ്റെ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഫീസ് ക്ലാര്‍ക്കിനെക്കൊണ്ട് നിവേദനം തയാറാക്കി മന്ത്രിക്ക് കൊടുക്കാൻ ആര്‍ക്കും പറ്റും. അതുകൊണ്ട് ജനങ്ങളുടെ ആവശ്യം നടപ്പാവില്ല. ജനങ്ങളിലേക്ക് ഇറങ്ങി വന്ന് അത് ഉറപ്പ് വരുത്താൻ കൂടി ജനപ്രതിനിധികൾക്ക് കഴിയണം എന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.