യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തു

single-img
26 July 2023

യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പുകൾ കോടതി സ്റ്റേ ചെയ്തു. കോഴിക്കോട് കിണാശ്ശേരി സ്വദേശിയും സജീവ യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ ഷഹബാസിൻ്റെ ഹർജിയിൽ കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ് കോടതിയുടേതാണ് ഉത്തരവ്.

സംഘടനയുടെ ചട്ടം ലംഘിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന പരാതിക്കാരന്റെ വാദം അംഗീകരിച്ച കോടതി തെരഞ്ഞെടുപ്പ് നടപടികൾ സ്റ്റേ ചെയ്യാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കോടതി നടപടിയിൽ നിർത്തിവെയ്‌ക്കേണ്ട അവസ്ഥ വന്നതോടെ വലിയ രാഷ്ട്രീയ തിരിച്ചടിയാണ് യൂത്ത് കോൺഗ്രസിന് ഉണ്ടായിരിക്കുന്നത്.