മദ്യനയക്കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

4 March 2023

മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
അഞ്ച് ദിവസമായിരുന്നു മനീഷ് സിസോദിയയെ സിബിഐ കസ്റ്റഡിയിലെടുത്തത്. ഇന്ന് സിബിഐ കോടതിയില്‍ ഹാജരാക്കും.
ഡല്‍ഹിയില്‍ പുതിയ മദ്യക്കച്ചവട നയം കൊണ്ടുവന്നതില്‍ അഴിമതിയാരോപിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് സിബിഐ മനീഷ് സിസോദിയയെ അറസ്റ്റുചെയ്തത്. എട്ടുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. അതേസമയം മദ്യനയത്തില്‍ അഴിമതി ഇല്ലെന്നും ഡല്‍ഹിക്കാരെ നന്നായി സേവിച്ചതിനാണ് അദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്തതെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.