സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ മരണത്തിലും ദുരൂഹത
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ മരണത്തിലും ദുരൂഹത.
തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയും ആര്‍എസ്‌എസ് പ്രവര്‍ത്തകനുമായ പ്രകാശും കൂട്ടുകാരും ചേര്‍ന്നാണെന്ന് പ്രകാശിന്‍്റെ സഹോദരന്‍ പ്രശാന്താണ് l വെളിപ്പെടുത്തിയത്. ഈ വര്‍ഷം ജനുവരിയില്‍ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. പ്രകാശിന്റെ മരണത്തിലും സഹോദരന്‍ ദുരൂഹത ആരോപിച്ചു. ആത്മഹത്യ ചെയ്യുന്നതിന് തലേദിവസങ്ങളില്‍ അനിയനെ ഒപ്പമുള്ളവര്‍ മര്‍ദ്ദിച്ചിരുന്നുവെന്നും കൊച്ചുകുമാര്‍, വലിയ കുമാര്‍, രാജേഷ് എന്നീ ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ് അനിയനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെന്നും പ്രശാന്ത് പറഞ്ഞു.
ആര്‍എസ്‌എസ് ശാഖാ നടത്തിപ്പുക്കാരനായിരുന്നു പ്രകാശ്. എന്നാല്‍ സംഭവത്തിന് ശേഷം മറ്റുചില കാരണങ്ങളാല്‍ പ്രകാശനെ ചുമതലയില്‍ നിന്ന് മാറ്റി. സംഘടനയുമായി തര്‍ക്കമുണ്ടായി. ഇതെല്ലാം ക്രൈംബ്രാഞ്ചിന് മുന്നില്‍ വെളിപ്പെടുത്തി. ഇനിയും കേസില്‍ നിരവധി കാര്യങ്ങള്‍ പുറത്തുവരാനുണ്ട്.
പ്രകാശന്‍ മരിക്കുന്നതിന് കുറച്ചു ദിവസങ്ങള്‍ മുന്‍പാണ് ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സഹോദരനോട് വെളിപ്പെടുത്തിയത്. പ്രകാശന്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. ആശ്രമം കത്തിച്ച കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജഗതിയില്‍ നിന്നും പ്രകാശന്റെ കൂട്ടുകാരനെ കഴിഞ്ഞ വര്‍ഷം അവസാനം കസ്റ്റഡിയിലെടുത്തിരുന്നു. അതോടെ സഹോദരന്‍ ആകെ അസ്വസ്ഥനായി. തുടര്‍ന്ന് രണ്ട് മൂന്ന് ദിവസത്തിന് ശേഷമാണ് പ്രകാശന്‍ സംഭവം വെളിപ്പെടുത്തിയതെന്നും പ്രശാന്ത് പറഞ്ഞു. കുറച്ചു ദിവസത്തിന് ശേഷം പ്രകാശ് ആത്മഹത്യ ചെയ്തു.
മരിക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ പ്രകാശ് വീട്ടില്‍ ഇല്ലായിരുന്നെന്നും പ്രശാന്ത് പറഞ്ഞു. വീട്ടില്‍ ഇടക്കുവന്നാലും കുണ്ടമണ്‍കടവിലെ സുഹൃത്തുക്കള്‍ വിളിച്ചു കൊണ്ടു പോകും. പ്രകാശന്‍്റെ മരണശേഷം തനിക്ക് മേലെയും സമ്മര്‍ദ്ദമുണ്ടായെന്നും പ്രശാന്ത് പറഞ്ഞു. പ്രകാശിന്റെ കൂടെ നിന്നവരുടെ ജീവിതം തുലക്കരുതെന്നും സംഭവം പുറത്തറിഞ്ഞാല്‍ അവരുടെ വീട്ടിലെ സ്ത്രീകള്‍ വല്ല കടുംകൈയും ചെയ്യും എന്നായിരുന്നു സമ്മര്‍ദ്ദം. എന്നാല്‍ സഹോദരന്‍ പ്രകാശന്‍ മരിച്ച ശേഷം കൂടെയുണ്ടായിരുന്നവരെല്ലാം സന്തോഷത്തോടെയാണ് ജീവിക്കുന്നത്. അവന്‍്റെ മരണശേഷം കൂട്ടുകാര്‍ ആരും ഇങ്ങോട്ട് വന്നില്ലെന്നും പ്രശാന്ത് ആരോപിച്ചു. പ്രകാശിന്റെ മരണത്തിലും പൊലീസ് വിശദമായ അന്വേഷണം നടത്തും.