പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം യുവാക്കളോടുള്ള ചതിയും വഞ്ചനയുമാണ്;വി.ഡി.സതീശന്‍
കൊച്ചി : പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം യുവാക്കളോടുള്ള ചതിയും വഞ്ചനയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
ഒരു കൂടിയാലോചനയും നടന്നിട്ടില്ല. ഇത്രയും നാള്‍ എതിര്‍ നിലപാട് എടുത്ത എല്‍ഡിഎഫ് ചെറുപ്പക്കാരെ ഇപ്പോള്‍ വഞ്ചിച്ചു. ഇതില്‍ ഡിവൈഎഫ്‌ഐക്ക് എന്താണ് പറയാന്‍ ഉള്ളത്? പല സ്ഥലങ്ങളിലും നിയമനങ്ങള്‍ക്കായി നടപടികള്‍ തുടങ്ങിയിരുന്നു. ആ യുവാക്കളുടെ ജീവിതത്തില്‍ ഇപ്പോള്‍ കരിനിഴല്‍ വീണു. കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷമാണെന്നും വിഡി സതീശന്‍ പറഞ്ഞു.പെന്‍ഷന്‍ പ്രായം കൂട്ടിയതിനെതിരെ പ്രതിപക്ഷ യുവജന സംഘടനകള്‍ സമര രംഗത്ത് ഇറങ്ങും . യൂത്ത് കോണ്‍ഗ്രസ് സമരരംഗത്തുണ്ടെന്നും സതീശന്‍ പറഞ്ഞു.
സിപിഎം വിദ്യാര്‍ത്ഥി സംഘടനകളെ അഴിഞ്ഞാടാന്‍ വിട്ടിരിക്കുകയാണ്. തൃശ്ശൂരില്‍ എസ്‌എഫ്‌ഐ നേതാവ് അധ്യാപകനെ ഭീഷണിപ്പെടുത്തിയത് പൊലീസ് നോക്കി നില്‍ക്കെയാണ്‍്. എന്നിട്ടും പൊലീസിന് ചെറുവിരല്‍ അനക്കാന്‍ ആയില്ല. കോഴിക്കോടും എറണാകുളത്തും എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഭീഷണിപെടുത്തിയ സംഭവം ഉണ്ടായി . പാര്‍ട്ടി അണികള്‍ പാവപ്പെട്ടവര്‍ക്ക് നേരെ കുതിര കയറുമ്ബോഴും ഇതൊക്കെ കണ്ടിനില്‍ക്കാന്‍ മുഖ്യമന്ത്രിക്ക് ലജ്ജയില്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു