എഡിജിപിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറി
5 October 2024
എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ സംസ്ഥാന പോലീസ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ട് നാളെ മുഖ്യമന്ത്രിയുടെ മുന്നിലെത്തും.ഇതിനുപിന്നാലെ ക്രമസമാധാന ചുമതലയില്‍ നിന്ന് അജിത് കുമാറിനെ നീക്കാനുള്ള നടപടികളിലേക്ക് ആഭ്യന്തര വകുപ്പ് കടക്കുമെന്നാണ് വിവരം.
അതേസമയം, റിപ്പോര്‍ട്ട് കൈമാറുന്നതിന് മുന്‍പ് അന്വേഷണ സംഘം യോഗം ചേര്‍ന്ന് അന്തിമരൂപം വിശകലനം ചെയ്തിരുന്നു.എഡിജിപിക്കെതിരായ പി.വി.അന്‍വറിന്റെ ആരോപണങ്ങളും ആര്‍.എസ്.എസ് കൂടിക്കാഴ്ചയുമാണ് അന്വേഷിച്ചത്. നിലവിലെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയാല്‍ അജിത് കുമാറിനെ ഫയർഫോഴ്സ് മേധാവിയായോ, ജയിൽ മേധാവിയായോ നിയമിക്കാനാണ് നീക്കം.