സ്ത്രീധനം കുറഞ്ഞുപോയി; പന്തീരാങ്കാവില്‍ നവവധു പീഡനം നേരിട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തൽ
14 May 2024
കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവില്‍ ഗാര്‍ഹിക പീഡനം നേരിട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി നവവധു രംഗത്തെത്തി . സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരിലാണ് തനിക്ക് ആക്രമണം നേരിട്ടതെന്ന് യുവതി വ്യക്തമാക്കി.
വീട്ടിൽവെച്ചു കഴുത്തില്‍ വയര്‍ മുറുക്കി പ്രതി രാഹുല്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും ബെല്‍റ്റുകൊണ്ട് അടിച്ചെന്നുമാണ് യുവതി നൽകിയിട്ടുള്ള പരാതി. മർദ്ദനമുണ്ടായ ദിവസം രാഹുല്‍ ലഹരി ഉപയോഗിച്ചിരുന്നതായി പെണ്‍കുട്ടി പറയുന്നു.
150 പവനും കാറും താന്‍ അര്‍ഹിക്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തെ തുടര്‍ന്ന് ബോധം നഷ്ടപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിലത്തുവീണ് പരിക്കേറ്റെന്നായിരുന്നു ആശുപത്രിയില്‍ അറിയിച്ചത്.