തെരഞ്ഞെടുപ്പ് കമ്മീഷന് പ്രധാനമന്ത്രി മോദിയോട് അമിത കരുതൽ: ജയറാം രമേശ്
25 April 2024
ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അമിത കരുതലാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. അതുകൊണ്ടാണ് വിദ്വേഷ പ്രസംഗത്തിൽ നേരിട്ട് നോട്ടിസ് നൽകാത്തത്. മോദിക്കെതിരായ പരാതികളിൽ കമ്മീഷൻ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും നോട്ടിസിന് കോൺഗ്രസ് മറുപടി നൽകുമെന്നും ജയറാം രമേശ് അറിയിച്ചു.
കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയെ വർഗീയവൽക്കരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. കോൺഗ്രസ് മുന്നോട്ടുവച്ച വിഷയങ്ങളാണ് ഇപ്പോൾ ബിജെപി പ്രചാരണത്തിന് ഉപയോഗിക്കുന്നത്. അവർ ഇപ്പോൾ വിഷമവൃത്തത്തിലാണെന്നും നുണകളിൽ അധിഷ്ഠിതമാണ് ബിജെപിയുടെ പ്രചാരണ തന്ത്രങ്ങളെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി .