മകളുടെ വിവാഹ ദിനത്തില്‍ പിതാവിനെ അടിച്ചു കൊന്നു

single-img
28 June 2023

തിരുവനന്തപുരം: മകളുടെ വിവാഹ ദിനത്തില്‍ പിതാവ് കൊല്ലപ്പെട്ടു. തിരുവനന്തപുരം കല്ലമ്പലത്താണ് ദാരുണ സംഭവം ഉണ്ടായത്. വടശ്ശേരിക്കോണം സ്വദേശി രാജുവാണ് (63) കൊല്ലപ്പെട്ടത്. രാജുവിന്റെ മകളുടെ വിവാഹം ഇന്ന് നടക്കാനിരിക്കകെയാണ് കൊലപാതകം. കൊലപാതകവുമായി ബന്ധപ്പെട്ട് ഇവരുടെ അയല്‍വാസികളും മകളുടെ സുഹൃത്തുമായ ജിഷ്ണുവിനെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ജിഷ്ണുവിന്റെ സഹോദരന്‍ ജിജിനും അറസ്റ്റിലായി.