യാത്രക്കാര്‍ക്ക് നേരെ അസഭ്യ വര്‍ഷം നടത്തി വനിതാ കണ്ടക്‌ടര്‍
തിരുവനന്തപുരം: യാത്രക്കാര്‍ക്ക് നേരെ അസഭ്യ വര്‍ഷം നടത്തി വനിതാ കണ്ടക്‌ടര്‍.ആഹാരം കഴിക്കുന്ന സമയത്ത് ബസിനുള്ളില്‍ യാത്രക്കാര്‍ കയറിയെന്ന് പറഞ്ഞാണ് കണ്ടക്‌ടര്‍ ബഹളം വെച്ചത്.
ചിറയിന്‍കീഴ് താല്‍കാലിക ഡിപ്പോയിലാണ് സംഭവം.
കൈക്കുഞ്ഞുമായി കയറിയ യാത്രക്കാര്‍ വരെ കണ്ടക്‌ടറുടെ ബഹളത്തെ തുടര്‍ന്ന് ഇറങ്ങിപ്പോയി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആറ്റിങ്ങല്‍- ചിറയിന്‍കീഴ് മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന ബസിലെ ജീവനക്കാരിയാണ് ദൃശ്യങ്ങളിലുള്ളത്. ബസ് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ചിറയിന്‍കീഴിലെ താല്‍കാലിക ഡിപ്പോയില്‍ നിര്‍ത്തിയിട്ടപ്പോഴാണ് സംഭവമുണ്ടായത്.
താല്‍കാലിക ബസ് സ്റ്റാന്‍ഡ് ആയതിനാല്‍ ഇവിടെ വെയിറ്റിങ് ഷെഡ് ഉണ്ടായിരുന്നില്ല. അതിനാല്‍ യാത്രക്കാര്‍ നേരത്തെ തന്നെ ബസിനുള്ളില്‍ കയറിയിരിക്കുന്നത് പതിവാണ്. ഇങ്ങനെ കയറിയിരുന്നപ്പോഴാണ് വനിതാ കണ്ടക്‌ടര്‍ യാത്രക്കാര്‍ക്ക് നേരെ ആക്രോശിച്ചത്.
താന്‍ കഴിക്കുന്ന സമയമാണിതെന്നും നിങ്ങള്‍ എല്ലാവരും ഇറങ്ങിപ്പോകണമെന്നും ജീവനക്കാരി ആവശ്യപ്പെട്ടു. എന്നാല്‍, ബഹളം കേട്ട യാത്രക്കാര്‍ ബസില്‍ നിന്നിറങ്ങാന്‍ വിസമ്മതിച്ചതോടെ കണ്ടക്‌ടര്‍ പ്രകോപിതയാവുകയായിരുന്നു. യാത്രക്കാര്‍ക്ക് നേരെ അസഭ്യം പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.