സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ

single-img
19 September 2024

കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി വളരെ രൂക്ഷമായതിനാൽ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. അഞ്ച് ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മാറി നൽകില്ല. നിയന്ത്രണം സംബന്ധിച്ച കത്ത് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ട്രഷറി ഡയറക്ടർക്ക് കൈമാറി.

മുൻപ് 25 ലക്ഷമായിരുന്നു പരിധി. തദ്ദേശ സ്ഥാപനങ്ങളെയും കരാറുകാരെയും ട്രഷറി നിയന്ത്രണം ബാധിക്കും. പല വകുപ്പുകളിലായി ആനുകൂല്യങ്ങളുടെ വിതരണത്തിലും കാലതാമസം ഉണ്ടാവും. ഇത്തവണത്തെ ഓണക്കാല ചെലവുകൾക്ക് പിന്നാലെയാണ് സംസ്ഥാന ഖജനാവ് പ്രതിസന്ധിയിലായത്.

ദീർഘ കാലമായി അ​ഞ്ചു ല​ക്ഷ​മാ​യി​രു​ന്ന ബി​ൽ മാ​റ്റ പ​രി​ധി ജൂ​ൺ 24 നാ​ണ് 25 ല​ക്ഷ​മാ​ക്കി​യ​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ക​ന​ത്ത​തോ​ടെ​യാ​ണ് വീ​ണ്ടും പ​ഴ​യ​പ​ടി നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം ശമ്പളം , പെ​ൻ​ഷ​ൻ, മ​രു​ന്നു​വാ​ങ്ങ​ൽ ചെ​ല​വു​ക​ൾ നി​യ​ന്ത്ര​ണ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.