സുരേഷ് ഗോപിക്കെതിരായി വ്യാജ വാർത്തകളുടെ കുത്തൊഴുക്ക് തന്നെയാണ്; മാധ്യമങ്ങൾക്കെതിരെ കെ സുരേന്ദ്രൻ

single-img
18 March 2024

മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കുഷ്ഠരോഗികളുടെ മനസാണ് മാധ്യമങ്ങൾക്കെന്നും എൻഡിഎ കേരളത്തിൽ ഗുണം പിടിക്കരുതെന്നാണ് മാധ്യമങ്ങളുടെ ആഗ്രഹമെന്നും സുരേന്ദ്രൻ പറഞ്ഞു.

സുരേഷ് ഗോപിക്കെതിരായി വ്യാജ വാർത്തകളുടെ കുത്തൊഴുക്ക് തന്നെയാണ്. ആ ആരോപണം പൊളിഞ്ഞു പോയില്ലേ. പത്മ അവാർഡുകൾ എങ്ങനെയാണ് നൽകുന്നത് എന്നത് വ്യക്തമല്ലേ. ആ കള്ള പ്രചാരണങ്ങൾ പൊളിഞ്ഞു വീഴും. ഇതുപോലെയുള്ള പ്രചാരണങ്ങൾക്ക് നിമിഷങ്ങളുടെ ആയുസ് പോലുമില്ല. സികെ പത്മനാഭന്റെ പരാമർശം മാധ്യമ സൃഷ്ടിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കുഷ്ഠരോഗികളുടെ മനസ് ആണ് കേരളത്തിലെ മാധ്യമങ്ങൾക്ക്. എൻഡിഎ കേരളത്തിൽ ഗുണം പിടിക്കരുത് എന്ന ആഗ്രഹമാണ് മാധ്യമങ്ങൾക്ക്. മാധ്യമങ്ങൾ എൽഡിഎഫിനും യുഡിഎഫിനും അമിത പ്രാധാന്യം നൽകുന്നു. ബിജെപിയെ നന്നാക്കാൻ കൈരളിയോ മീഡിയ വണ്ണോ ശ്രമിക്കേണ്ട. ആലത്തൂരിൽ ഉടൻ സ്ഥാനാർഥി ആകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.