നാടിനോട് കൂറില്ലാത്തവര്‍ ആണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍; വനം ഉദ്യോഗസ്ഥര്‍ക്കെതിരെ എംഎംമണി

12 May 2023

ഇടുക്കി:വനം വകുപ്പ് ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ മുന്‍ മന്ത്രി എം എം മണി രംഗത്ത്.നാടിനോട് കൂറില്ലാത്തവര്‍ ആണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍.നികുതി പണം കൊണ്ട് ശമ്ബളം വാങ്ങി ഭക്ഷണം കഴിച്ച് വായ് നോക്കി ഇരിക്കുന്നു.അതിര്‍ത്തിയിലെ തമിഴ്നാടിന്റെ കടന്നു കയറ്റം തടയാന്‍ ഒന്നും ചെയ്യുന്നില്ല.ഇക്കാര്യത്തില്‍ തമിഴ് നാട് ഉദ്യോഗസ്‌ഥരെ കണ്ടു പഠിക്കണം .കാശു കിട്ടുന്നിടത്തു നിന്നും വാങ്ങാന്‍ മാത്രം ആണ് താല്പര്യം .അതിര്‍ത്തിയിലെ ഉദ്യോഗസ്‌ഥരെ മുഴവന്‍ മാറ്റണമെന്നും എം എം മണി ആവശ്യപ്പെട്ടു.ഇടുക്കിയിലെ കമ്ബംമെട്ട് സംയോജിത ചെക്ക് പോസ്റ്റ് ഉദ്ഘാടന വേദിയില്‍ ആണ് പരാമര്‍ശം.