കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടയെ സിനിമാ സ്റ്റൈലില്‍ ചേസ് ചെയ്ത് പൊലീസ് പിടികൂടി

23 December 2022

കാസര്‍കോട്: കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടയെ സിനിമാ സ്റ്റൈലില്‍ ചേസ് ചെയ്ത് പൊലീസ് പിടികൂടി. കാസര്‍കോട് അമ്ബലത്തറ സ്വദേശി ബി റംഷീദിനെ ആണ് പടന്നക്കാട് ദേശീയപാതയില്‍ വെച്ച് പൊലീസ് വളഞ്ഞിട്ട് പിടികൂടിയത്.
ഉത്തരവ് ലംഘിച്ച് ഇയാള്‍ ജില്ലയിലെത്തിയതായിരുന്നു. ഇയാളുടെ സുഹൃത്ത് സുബൈറും പിടിയിലായിട്ടുണ്ട്. ഇവരുടെ പക്കല്‍ നിന്നും 1.88 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്.
വാഹനപരിശോധനയ്ക്കിടെ ഇവര്‍ സഞ്ചരിച്ച കാര്‍ പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് ചേസ് ചെയ്ത് ഇവരെ കീഴ്‌പ്പെടുത്തിയത്. അടിപിടി, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ റംഷീദിനെ കാപ്പ ചുമത്തി നാടു കടത്തിയതാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ