സർക്കാർ എന്നും ജനങ്ങളുടെ കൂടെ; പോലീസ് അതിക്രമത്തിൽ കുറ്റക്കാർക്കെതിരെ കർശന നിയമനടപടി: മന്ത്രി പി രാജീവ്
23 October 2022
പോലീസ് നടത്തുന്ന അതിക്രമത്തിൽ കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന നിയമമന്ത്രി പി രാജീവ്. സർക്കാർ എന്നും ജനങ്ങളുടെ കൂടെ നിൽക്കുമെന്ന് പറഞ്ഞ മന്ത്രി, കേരളത്തെ ബോധപൂര്‍വം അപമാനിക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കണമെന്നും ആവശ്യപ്പെട്ടു.
വസ്തുതകളെ ആധാരമാക്കി വേണം ഉത്തരവാദിത്തപ്പെട്ടവര്‍ പ്രതികരിക്കാനെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന ഗവർണർ പ്രതികരിച്ചത് കാര്യം മനസിലാക്കാതെയാണെന്ന് പി രാജീവ് പറഞ്ഞു.
ഒരുപക്ഷെ മലയാളം നല്ലപോലെ മനസിലാക്കാന്‍ പറ്റാത്തതുകൊണ്ടാകാം ഗവർണർ അങ്ങനെ പറഞ്ഞത്. ചാന്‍സലറുടെ അധികാരത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞതെന്ന് അദ്ദേഹത്തിന് മനസിലായിട്ടുണ്ടാകില്ല. മാധ്യമങ്ങളിലൂടെയല്ല മന്ത്രിയും ഗവർണറും സംസാരിക്കേണ്ടതെന്നും മന്ത്രി പ്രതികരിച്ചു.