സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ സർക്കാർ- ഗവർണർ പോര്; പിന്നീട് സൗഹൃദം: വി ഡി സതീശൻ
സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സർക്കാർ കോടതിയെ സമീപിക്കുന്നത് നാടകമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ സർക്കാർ- ഗവർണർ പോര്. ശേഷം സൗഹൃദമെന്നും വി ഡി സതീശൻ പറഞ്ഞു .
ഗവർണറുടെയും സർക്കാരിന്റെയും ഇടയിലെ പാലമാണ് ബിജെപി. ലാവ്ലിന്‍ കേസിൽ വക്കീലിന് ഇനിയും പനി വരുമെന്നും വിഡി സതീശന്‍ പരിഹസിച്ചു. തൃശൂർ സീറ്റിൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ വിജയിപ്പിക്കാൻ സിപിഐഎം – ബിജെപി ധാരണയാണ്. സിപിഐഎമ്മിനെ ബിജെപി വിമർശിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള നാടകമാണ്. പിണറായി വിജയന്‍ സംഘപരിവാറിന്റെ ഭീഷണിയിലാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സംസ്ഥാന സർക്കാരിന്റെ ദാരിദ്ര്യം മറയ്ക്കാൻ പുരപ്പുറത്ത് ഉണക്കാൻ ഇട്ട പട്ടുകോണകമാണ് കേരളീയം പരിപാടി. ധവളപത്രം ഇറക്കാന്‍ സർക്കാരിന് ധൈര്യമുണ്ടോ എന്നും വി ഡി സതീശൻ ചോദിച്ചു. മണി ശങ്കർ അയ്യർ കേരളീയത്തിൽ പങ്കെടുത്തത് തെറ്റാണ്. കെപിസിസിയെ അറിയിക്കാതെയാണ് മണിശങ്കർ അയ്യർ കേരളീയത്തിൽ പങ്കെടുത്തത്. ഇക്കാര്യത്തിൽ പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.