റേഷന്‍ കടകളുടെ മുഖം മാറ്റാനൊരുങ്ങി സര്‍ക്കാര്‍
5 December 2022
തിരുവനന്തപുരം: സംസ്ഥാനത്ത് സിവില്‍ സപ്ലൈസ് കോര്‍പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ റേഷന്‍ കടകളുടെയും മുഖം മാറ്റാനൊരുങ്ങി സര്‍ക്കാര്‍.
റേഷന്‍ കടകളെ കെ-സ്റ്റോര്‍ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കെ – സ്റ്റോറുകള്‍ വഴി റേഷന്‍ വിതരണവും നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കാനും സാധിക്കുന്ന തരത്തിലാവും മാറ്റമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
കെ ഫോണ്‍ ഗുണഭോക്തൃ പട്ടിക തയ്യാറാക്കാന്‍ തദ്ദേശ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബിപിഎല്‍ വിഭാഗത്തിന് ആദ്യം നല്‍കുകയാണ് ലക്ഷ്യം. ലൈഫ് മിഷന്‍ വഴി 3.18 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി. ബാക്കി നിര്‍മ്മാണ പ്രവര്‍ത്തനം ജാഗ്രതയോടെ മുന്നോട്ട് കൊണ്ട് പോകും.