സ്വകാര്യ മദ്രസകള്‍ മുഴുവന്‍ വിവരങ്ങളും പങ്കുവെക്കണമെന്ന നിര്‍ദേശം നിർബന്ധമാക്കി അസം സര്‍ക്കാര്‍

single-img
10 November 2022

ഗുവാഹത്തി: സ്വകാര്യ മദ്രസകള്‍ മുഴുവന്‍ വിവരങ്ങളും പങ്കുവെക്കണമെന്ന നിര്‍ദേശം നല്‍കി അസം സര്‍ക്കാര്‍. ഡിസംബര്‍ ഒന്ന് മുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.

വിദ്യാര്‍ഥികളുടെ എണ്ണം, അധ്യാപകരെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ നല്‍കണം. നേരത്തെ മദ്രസകളുടെ നിയമങ്ങള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്ന് അസം ഡി.ജി.പി ഭാസ്കര്‍ ജ്യോതി മഹാന്ത നിര്‍ദേശം നല്‍കിയിരുന്നു.

എല്ലാ അധ്യാപകര്‍ക്കും പൊലീസ് വെരിഫിക്കേഷനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. നേരത്തെ തീവ്രവാദ ബന്ധമാരോപിച്ച്‌ അസമില്‍ നിരവധി മദ്രസകള്‍ സര്‍ക്കാര്‍ തകര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി. മതത്തിന്റെ മറവില്‍ തീവ്രവാദത്തിന്റെ പാഠങ്ങള്‍ ആരെയും പഠിപ്പിക്കാന്‍ അനുവദിക്കില്ലെന്നും മദ്രസ അധികൃതര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും അധികൃതര്‍ അറിയിച്ചു. മദ്രസ ബോര്‍ഡുമായി പൊലീസ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ഉയര്‍ന്നു വന്നത്.

അസമിന് പിന്നാലെ ഉത്തര്‍പ്രദേശും മദ്രസകളുടെ പരിശോധന നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അനധികൃത മദ്രസകളുടെ കണക്കെടുമെന്നായിരുന്നു യു.പി സര്‍ക്കാര്‍ അറിയിച്ചത്.