കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കിയത് ഗവർണ്ണർ അറിഞ്ഞത് മാധ്യമങ്ങളിലൂടെ


ദില്ലി:കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കിയത് മാധ്യമങ്ങളിലൂടെ ആണ് അറിഞ്ഞതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
നിയമപരം ആണോ എന്ന കാര്യത്തില്‍ പ്രതികരിക്കാന്‍ ഇല്ല.എന്തും ചെയ്യാന്‍ സര്‍ക്കാരിന് സ്വാതന്ത്ര്യം ഉണ്ട്.മാധ്യമങ്ങള്‍ എല്ലാം റിപ്പോര്‍ട്ട് ചെയ്യുമ്ബോള്‍ സര്‍ക്കാരെന്തിന് ബുദ്ധിമുട്ടുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും നീക്കിയ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് സൂചന നല്‍കി ഗവര്‍ണര്‍. തന്നെയാണ് ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍ താന്‍ തന്നെ അതിന്‍റെ വിധികര്‍ത്താവാകില്ല. ഓര്‍ഡിനന്‍സ് കണ്ട ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. നിയമപരമായി നീങ്ങാനാണ് സര്‍ക്കാരിന്‍റെ തീരുമാനമെങ്കില്‍ അത് സ്വാഗതം ചെയ്യുന്നുവെന്നും ഗവര്‍ണര്‍ ഇന്നലെ രാത്രി ദില്ലിയില്‍ പറഞ്ഞു. ഇന്നലെയാണ് ദിവസങ്ങള്‍ നീണ്ട ആശയക്കുഴപ്പത്തിന് ഒടുവില്‍ പതിനാല് സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ രാജ്ഭവനിലേക്ക് അയച്ചത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഗവര്‍ണറെ വെട്ടാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്.
ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവര്‍ണര്‍ മുമ്ബേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഓര്‍ഡിനന്‍സില്‍ രാജ്ഭവന്‍റെ തീരുമാനമെന്തായാലും പിന്നോട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആദ്യം ഓര്‍ഡിനന്‍സ്, പിന്നാലെ ബില്‍ – അതാണ് സര്‍ക്കാര്‍ തീരുമാനം. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനത്തിന്‍റെ തിയ്യതിയില്‍ ധാരണയുണ്ടാക്കും. സഭ ചേരാന്‍ തീരുമാനിച്ചാല്‍ പിന്നെ ഓര്‍ഡിനന്‍സിന്‍റെ പ്രസക്തിയില്ലാതാകും. സഭാ സമ്മേളനം വിളിക്കും മുമ്ബ് ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ഗവര്‍ണര്‍ അയച്ചാല്‍ ബില്ലില്‍ പ്രതിസന്ധിയുണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍ ബില്ലിന്‍റെ കാര്യത്തില്‍ പലതരത്തിലുള്ള നിയമോപദേശങ്ങള്‍ സര്‍ക്കാരിന് മുന്നിലുണ്ട്.
അതേസമയം ഗവര്‍ണറുമായുള്ള പോര് കടുപ്പിക്കാന്‍ നയപ്രഖ്യാപന പ്രസംഗം നീട്ടിവെക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. അടുത്തമാസം ചേരുന്ന സഭാ സമ്മേളനം താത്കാലികമായി നിര്‍ത്തി ക്രിസ്‍തുമസ് അവധിക്ക് ശേഷം തുടങ്ങി ജനുവരി ആദ്യംവരെ കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ആലോചന. പുതിയ വര്‍ഷത്തിലെ ആദ്യത്തെ നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങണമെന്നാണ് ചട്ടം. തലേവര്‍ഷം ആരംഭിച്ച സമ്മേളനം പുതിയ വര്‍ഷത്തിലും തുടര്‍ന്നാല്‍ ഇത് തത്കാലത്തേക്ക് ഒഴിവാക്കാം.