കേരളത്തിലെ ക്രമസമാധാന ഭദ്രമാണെന്ന് ഗവര്‍ണര്‍ക്ക് മനസിലായി; അലുവ കഴിച്ചതിലൂടെ മിഠായി തെരുവ് ഒന്നു കൂടി പ്രശസ്തമായി: മുഖ്യമന്ത്രി


സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സുരക്ഷ ഒഴിവാക്കി കോഴിക്കോട് ജില്ലയിലെ മിടായി തെരുവില്‍ ഇറങ്ങിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ .ഗവര്‍ണര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചു. ഇതു പോലെ ഒരു സ്ഥാനത്തിരിക്കുന്ന ആള്‍ ചെയ്യേണ്ട കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ ക്രമസമാധാന ഭദ്രമാണെന്ന് ഗവര്‍ണര്‍ക്ക് മനസിലായിട്ടുണ്ടാകും.
അദ്ദേഹം അലുവ കഴിച്ചത് നന്നായി.മിഠായി തെരുവ് ഒന്നു കൂടി പ്രശസ്തമായി. ഗവര്‍ണറുടെ ഇഷ്ടാനിഷ്ടം അനുസരിച്ചല്ല സുരക്ഷ നല്‍കേണ്ടത്.എസ് എഫ് ഐ പ്രവര്‍ത്തകര്‍ നാടിന്റെ ഭാവി വാഗ്ദാനങ്ങളാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം ഭരണാനുകൂല വിദ്യാര്‍ത്ഥിസംഘടന ഗവര്‍ണ്ണറെ തടയുന്നു. എസ്എഫ്‌ഐയുടെ സമരമാണ് സ്ഥിതി വഷളാക്കിയതെന്നും അതിന് പിന്നില്‍ മുഖ്യമന്ത്രിയാമെന്നുമാണ് ഗവര്‍ണ്ണറുടെ ആരോപണം.
എന്നാൽ പ്രതിഷേധത്തിനിടെ കാറില്‍ നിന്നിറങ്ങിയത് മുതല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ബാനര്‍ അഴിപ്പിച്ചതടക്കമുള്ള ഗവര്‍ണ്ണറുടെ അസാധാരണ നടപടികളുടെ ലക്ഷ്യം വേറെയാണെന്നാണ് സിപിഎം വിലയിരുത്തുന്നത്.