അരിക്കൊമ്ബനെ ഘടിപ്പിക്കേണ്ട ജിപിഎസ് കോളര്‍ അസമില്‍ നിന്ന് ഇന്നെത്തും
14 April 2023
അരിക്കൊമ്ബനെ പിടികൂടി കാട്ടില്‍ വിടുമ്ബോള്‍ ഘടിപ്പിക്കേണ്ട ജിപിഎസ് കോളര്‍ അസമില്‍ നിന്ന് ഇന്നെത്തും.
വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ എന്ന സംഘടനയുടെയുടെ കൈവശമുള്ള കോളറാണ് എത്തുന്നത്. ഇന്ന് ഉച്ചയോടെ എയര്‍ കാര്‍ഗോ വഴി നെടുന്പാശേരിയില്‍ എത്തും. അവിടെ നിന്നും വനംവകുപ്പ് ഏറ്റുവാങ്ങി ദേവികുളത്തെക്കാനാണ് തീരുമാനം.
കോളര്‍ എത്തിക്കഴിഞ്ഞാലും കോടതിയില്‍ നിന്നുണ്ടാകുന്ന തീര്‍പ്പിന് അനുസരിച്ചാകും ദൗത്യത്തിന്റെ ഭാവി. വരും ദിവസങ്ങളില്‍ ദൗത്യ സംഘം യോഗം ചേരാനും സാധ്യതയുണ്ട്. നടപടികള്‍ നീണ്ടു പോയാല്‍ ചിന്നക്കനാലിലും ശാന്തന്‍പാറയിലും വീണ്ടും സമരം ആരംഭിക്കാനും സാധ്യത ഏറെയാണ്. ഒരേ ദൗത്യത്തിന് രണ്ട് ജിപിഎസ് കോളറുകള്‍ അനുവദിച്ചത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ബെംഗളുരുവില്‍ നിന്നുള്ളത് വേണ്ടെന്ന് വച്ചത്.