തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ത്ഥികളും; ‘ഗെറ്റ്ഔട്ട്‌രവി’ ഹാഷ്ടാഗ് ട്രെൻഡിങ്
തമിഴ്‌നാട്ടിൽ ഗവര്‍ണര്‍ ആര്‍ എന്‍ രവിയ്‌ക്കെതിരെ രാഷ്ട്രീയത്തിന് വെളിയിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ഗവര്‍ണറെ പുറത്താക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടരുകയാണ്.
മീഡിയയിൽ ഗവര്‍ണര്‍ക്കെതിരെ ഹാഷ്ടാഗ് പ്രചാരണവും സജീവമാണ്. ഗെറ്റ്ഔട്ട്‌രവി എന്ന ഹാഷ്ടാഗിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ നൂറുകണക്കിന് പ്രതിഷേധ പോസ്റ്റുകള്‍ ബന്ധിപ്പിക്കപ്പെടുന്നത്. ഈ പ്രതിഷേധങ്ങൾക്ക് ഭരണകക്ഷിയായ ഡിഎംകെ പിന്തുണയും നന്ദിയും അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നല്‍കിയ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ നീക്കം ചെയ്തതോടെയാണ് തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍- ഗവര്‍ണര്‍ പോര് കടുത്തത്. ഇനിയമസഭയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി നിയമ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. സര്‍ക്കാര്‍ നല്‍കിയ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ നീക്കം ചെയ്തിരുന്നു. ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങളടങ്ങിയ പ്രസംഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയാണ് ആര്‍എന്‍ രവി ഇറങ്ങിപ്പോയത്.